ഡമാസ്ക്കസ്: തുര്‍ക്കിയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസ് പുറത്തുവിട്ട വീഡിയോയില്‍ പ്രധാനമന്ത്രി മോദിയുൾപ്പെടെ 3 ലോകനേതാക്കൾക്കെതിരെ പരാമർശങ്ങൾ.തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമർ പുടിന്‍, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവർക്കെതിരെയാണ് വീഡിയോ സന്ദേശം.
ഇവർ മൂന്നു പേരും മുസ്ലീങ്ങൾക്കെതിരാണെന്നും സിറിയയിലെ രക്തച്ചൊരിച്ചിലിന് ഈ നേതാക്കളെല്ലാവരും ഉത്തരവാദികളാണെന്നും 19 മിനിറ്റു ദൈർഘ്യമുള്ള വീഡിയോയിൽ ആരോപിക്കുന്നു.ദ ക്രോസ് ഷീല്‍ഡ് എന്നാണ് വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്.മോദിയും എര്‍ദോഗാനും ഒന്നിച്ച് നില്‍ക്കുന്ന ചിത്രവും വീഡിയോയിലുണ്ട്. കൂടുതൽ പരാമർശങ്ങളും തുർക്കി പ്രസിഡന്റ് എർദോഗനെതിരെയാണ്.
യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്,ഫ്രാന്‍സിസ് മാര്‍പ്പാപ്പ, ഇസ്രായേല്‍ നേതാക്കള്‍, മുന്‍ മ്യാന്‍മര്‍ പ്രസിഡന്റ് തേയിന്‍ സെയ്ന്‍ ഇവരെല്ലാവരും ഇസ്‌ലാം വിരുദ്ധരാണെന്നു വീഡിയോയിൽ ആരോപിക്കുന്നു.സിറിയയിലെ ഐഎസുകാര്‍ രണ്ട് തുര്‍ക്കി സൈനികരെ ജീവനോടെ കത്തിക്കുന്ന ഭീകര ദൃശ്യങ്ങളും സിറിയയിലെ വ്യോമാക്രമണങ്ങളും തുർക്കിയിലെ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങളും ഇവർ പല ജിഹാദ് സൈറ്റിലും ഇട്ടിട്ടുണ്ട്.
Post Your Comments