കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുധീപ് ബന്ദോപാധ്യായയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ കൊല്‍ക്കത്തയിലെ ബിജെപി ഓഫീസ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തു.നോട്ട് അസാധുവാക്കലിനെതിരെ ശക്തമായി രംഗത്ത് വന്നതിനാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രധാനമന്ത്രി വേട്ടയാടുന്നതെന്നും കുരുശിലേറ്റുന്നതെന്നും തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി ആരോപിച്ചു. പ്രതികാര രാഷ്ട്രീയമാണ് നരേന്ദ്ര മോഡി നടപ്പിലാക്കുന്നതെന്നും മമത പറഞ്ഞു.
ബംഗാളില്‍ നിക്ഷേപകരെ പറ്റിച്ച് കോടികള്‍ തട്ടിച്ച റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ ഇന്ന് തൃണമൂല്‍ എംപി സൂദീപ് ബന്ധോപാധ്യയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 17,000 കോടിയുടെ തട്ടിപ്പ് കേസില്‍ നേരത്തെ തൃണമൂല്‍ എംപി തപസ് പലിനേയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments