തിങ്കളാഴ്ച ചെറുവത്തൂരിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ്
രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പോലീസിനെ അക്രമിച്ചതിന് ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ ഒരു കേസും സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ മറ്റൊരു കേസുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചന്തേര എസ് ഐ അനൂപ് കുമാറിന്റെ പരാതിയിലാണ് ഒരുകൂട്ടം സി പി എം പ്രവര്‍ത്തകര്‍ക്കെതിരേയും ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തത്. കാസര്‍കോട്ട് അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ്, ഡി വൈ എസ് പി എംവി സുകുമാരന്‍, സി ഐ സിഎ അബ്ദുര്‍ റഹീം, എസ് ഐ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
Post Your Comments