ബെംഗളൂരു: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി ബെംഗളൂരു കോടതിയില്‍ ഹാജരായി. കഴിഞ്ഞ ഒക്ടോബര്‍ 24 ന് വ്യവസായിയായ എം.കെ. കുരുവിള നല്‍കിയ ഹര്‍ജിയിലാണ് ഉമ്മന്‍ചാണ്ടി ഹാജരായത്. ഉമ്മന്‍ചാണ്ടിയടക്കം ആറ് പ്രതികള്‍ 1.68 കോടി രൂപ നല്‍കാന്‍ ബെംഗളൂരു സെഷന്‍സ് കോടതി വിധിച്ചിരുന്നു.
എന്നാല്‍, ഇതിനെതിരെ ഉമ്മന്‍ചാണ്ടി രണ്ട് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഒരെണ്ണം കോടതി തള്ളി. രണ്ടാമത്തേതില്‍ വാദം കേട്ട കോടതി കുറ്റക്കാരനല്ലെന്ന് തെളിയിക്കാനുള്ള തെളിവുകളുമായി നേരിട്ട് ഹാജരാകാന്‍ അവസരം നല്‍കുകയായിരുന്നു.
Post Your Comments