![](/wp-content/uploads/2017/01/man-beer.jpg)
ന്യൂഡല്‍ഹി:ന്യൂഇയര്‍ ആഘോഷത്തിനിടയില്‍ സൗത്ത് ഡല്‍ഹിയിലെ ഹൗസ് ഖാസില്‍ ഒരു പബ്ബിലുണ്ടായ വാക്കേറ്റത്തിനിടയിൽ യുവാവ് മദ്യക്കുപ്പി സ്വന്തം തലയിൽ അടിച്ചു തകർത്തു. ലുധിയാന സ്വദേശിയും ബിസിനസുകാരനുമായ ദീപക് ടണ്ഠന്‍ ആണ് മദ്യക്കുപ്പി സ്വന്തം തലയിൽ അടിച്ചു തകർത്തത്. തുടർന്ന് യുവാവിന് ഗുരുതരമായ പരിക്ക് പറ്റുകയും മരണം സംഭവിക്കുകയുമായിരുന്നു.
ബാറില്‍ പ്ലേ ചെയ്ത സംഗീതത്തെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടെ ആയിരുന്നു സംഭവം.സുരക്ഷാ ഉദ്യോഗസ്ഥർ ദീപകിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.രണ്ടു സുഹൃത്തുക്കൾക്കൊപ്പമെത്തിയ ദീപക്കിന് അപകടം സംഭവിച്ചപ്പോൾ സുഹൃത്തുക്കൾ ഒപ്പമില്ലായിരുന്നു. പോലീസ് സിസി ടിവി ക്യാമറ പരിശോധിച്ച് വരുന്നു.
Post Your Comments