കശ്മീര്‍: വെടിവെപ്പ് നിര്‍ത്തണമെന്ന അഭ്യര്‍ത്ഥനയുമായി കശ്മീരിലെ മുസ്ലീം പള്ളി. പാകിസ്ഥാനോടാണ് വെടിവെപ്പ് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. നിങ്ങള്‍ വെടിവെച്ച് കൊന്നയാളുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തേണ്ടതുണ്ട്. മുസ്ലീം പള്ളിയിലെ ഉച്ചഭാഷിണിയില്‍ നിന്നും മുഴങ്ങിയ വാക്കുകളാണിവ.
കഴിഞ്ഞ ദിവസം കശ്മീരിലെ പൂഞ്ച് മേഖലയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ആക്രമണത്തില്‍ പതിനാറു വയസ്സുകാരനായ തന്‍വീര്‍ കൊല്ലപ്പെട്ടിരുന്നു. തന്‍വീറിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് ഇങ്ങനൊരു അറിയിപ്പുണ്ടായത്.
നിങ്ങള്‍ വെടിവെപ്പില്‍ ഒരാളെ കൊന്നു. വെടിവെപ്പ് നിര്‍ത്തൂ. ഞങ്ങള്‍ക്ക് സംസ്‌കാര ചടങ്ങുകള്‍ നടത്തേണ്ടതുണ്ട്. ഇത്തരത്തിലായിരുന്നു പള്ളിയില്‍ നിന്നുണ്ടായ അറിയിപ്പെന്ന് ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം ജഹാംഗീര്‍ മിര്‍ പറഞ്ഞു. തുടര്‍ച്ചയായുണ്ടാവുന്ന വെടിവെപ്പ് മൂലം പ്രദേശവാസികള്‍ എല്ലാം ഭീതിയിലാണ്. നിരവധി പേര്‍ ഇവിടം ഉപേക്ഷിച്ച് പോവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments