NewsInternational

ചാവേറായി പത്തുവയസ്സുകാരി

കാനോ : നൈജീരിയയിലെ മെദുഗുരി നഗരത്തില്‍ പുതുവത്സരാഘോഷത്തിനിടെ ചാവേറാക്രമണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പത്തുവയസ്സുകാരിയാണ് ചാവേറായി പൊട്ടിത്തെറിച്ചതെന്ന് ദൃക്‌സാക്ഷികളും രക്ഷാപ്രവര്‍ത്തകരും പറഞ്ഞു.

പ്രാദേശികസമയം രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. ഭക്ഷ്യവസ്തുക്കള്‍ വില്പന നടത്തുന്നയാളില്‍നിന്ന് നൂഡില്‍സ് വാങ്ങാനെത്തിയ കുട്ടി തൽക്ഷണം പൊട്ടിതെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഭീകരസംഘടനയായ ബോക്കോഹറാം മാതൃകയിലുള്ളതാണ് സ്‌ഫോടനം എന്നാണ് പ്രാഥമിക നിഗമനം. സാധാരണക്കാരെ ലക്ഷ്യംവെച്ച് സ്ത്രീകളെയും പെണ്‍കുട്ടികളെയും ചാവേറാക്കുന്നത് ബോക്കോഹറാമിന്റെ രീതിയാണ്. മറ്റൊരു സ്ത്രീചാവേറിനെ ജനക്കൂട്ടം പിടികൂടിയതായും, അവരില്‍നിന്ന് സ്‌ഫോടകവസ്തുക്കള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍വീര്യമാക്കിയതായും ബോര്‍ണോ പോലീസ് വക്താവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button