
തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ വധഭീഷണി മുഴക്കിയ ആര്‍.എസ്.എസ് അനുഭാവിക്കെതിരെ കേസെടുത്തു. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന അജിത് കുറിയന്നൂര്‍ എന്നയാള്‍ക്കെതിരെയാണ് സൈബര്‍ സെല്‍ കേസേടുതത്ത്. കോഴിക്കോട് സ്വദേശിയായ സി.പി.എം പ്രവര്‍ത്തകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ആര്‍എസ്എസ് വിചാരിച്ചാല്‍ മുഖ്യമന്ത്രി വധിക്കാന്‍ ഒരുനിമിഷം മതിയെന്നും അത് ചെയ്യാന്‍ തങ്ങള്‍ക്ക് മടിയില്ലെന്നുമായിരുന്നു അജിത്തിന്റെ ഭീഷണി. കൂടുതല്‍ കളിച്ചാല്‍ അത് ചെയ്യാനും ഞങ്ങള്‍ക്ക് മടിയില്ല. ചെയ്യുകയും ചെയ്യും. ഇത് ചങ്കുറപ്പുള്ള ഹിന്ദുവിന്റെ വാക്കാണെന്നുമായിരുന്നു ഭീഷണി. സംഭവം വിവാദമായതോടെ അജിത് പോസ്റ്റ് പിന്‍വലിച്ചിരുന്നു.
Post Your Comments