IndiaNewsUncategorized

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ പ്യൂൺ ആകാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2017 വർഷത്തെ മൾട്ടി ടാസ്കിങ് സ്റ്റാഫ് പരീക്ഷക്ക് (SSC MTS) അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക്, പ്യൂൺ (Multi Tasking Staff) നിയമനത്തിനായി നടത്തുന്ന പരീക്ഷയാണിത്. 8300 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌. പത്താം ക്ലാസ് (SSLC) ആണ് അടിസ്ഥാന യോഗ്യത. ഡിഗ്രി ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. തുടക്കത്തിൽ 21,000 രൂപ മുതൽ 23,600 വരെയാണ് ശമ്പളം .കേന്ദ്ര സർക്കാരിന്റെ മറ്റാനുകൂല്യങ്ങളും ഇതിനോടൊപ്പം ലഭിക്കും. എഴുത്തു പരീക്ഷ വഴിയാണ് തെരെഞ്ഞെടുപ്പ് നടത്തുക.

ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 31 . അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ/ വെബ്സൈറ്റ് സന്ദർശിക്കുക.

http://bit.ly/SSCMTS

https://goo.gl/1qLgVl

http://sscmts.in/

http://sscmts.co.in/

shortlink

Related Articles

Post Your Comments

Related Articles


Back to top button