NewsIndia

നോട്ട് പിൻവലിക്കൽ; വൈഫൈ. ഹോട്ട് സ്‌പോട്ടുമായി ബി.എസ്.എൻ. എൽ

തിരുവനന്തപുരം: കറൻസിരഹിത ഇടപാടുകൾക്ക് സൗകര്യമൊരുക്കി ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ വൈ.ഫൈ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്താനുള്ള നടപടികൾക്ക് ബി. എസ്. എൻ. എൽ തുടക്കം കുറിച്ചു. നിലവിൽ ബി.എസ്.എൻ.എലിനു 4400 വൈ.ഫൈ. ഹോട്ട് സ്പോട്ടാണ് ഉള്ളത്. ഒരു ഹോട്ട് സ്പോട്ട് സ്ഥാപിച്ചാൽ അതിൽ നിന്നുള്ള സിഗ്നൽ ഉപയോഗിച്ച് ഒരു നിശ്ചിത പരിധിയ്ക്കുള്ളിൽ നിന്ന് ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയും.ഇതിനായി 2500 മെഗാഹെർട്സിന്റെ ഉപഗ്രഹ കമ്മ്യൂണിക്കേഷൻ ബാൻഡിവിഡ്ത്ത് ബി.എസ്.എൻ. എല്ലിന് നൽകാൻ ധാരണയായിട്ടുണ്ട്.

ഇതിന് പുറമെ 144 രൂപയ്ക്ക് അൺിലിമിറ്റഡ് കോൾ ചെയ്യാനുള്ള സ്പെഷ്യൽ താരിഫ് വൗച്ചർകാർഡും ഇന്നലെ ബി. എസ്. എൻ. എൽ പുറത്തിറക്കി. ആറുമാസമാണ് കാലാവധി. ഒരുമാസം ഏത്നെറ്റ് വർക്കിലേക്കും അൺലിമിറ്റഡായി എസ്.ടി.ഡി, ലോക്കൽ കോളുകൾ വിളിക്കാനാകും. പുറമെ 300 മെഗാബൈറ്റ് ഇന്റർനെറ്റും സൗജന്യമായി കിട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button