KeralaNews

മന്ത്രിയുടെ വാഹനവ്യൂഹം കടന്ന് പോയ ഉടനെ അരൂർ റോഡിൽ ബോംബേറ്

നാദാപുരം: തുറമുഖ വകുപ്പ്‌ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ വാഹന വ്യൂഹംകടന്ന് പോയ ഉടനെ അരൂരില്‍ റോഡില്‍ ബോംബേറ്‌. ഇന്നലെ രാത്രി 10 മണിയോടെ അരൂരില്‍ നിര്യാതനായ കോണ്‍ഗ്രസ്സ്‌ (എസ്‌) മണ്ഡലം പ്രസിഡന്റ് സി.എച്ച്‌.ബാബുവിന്റെ വീട്‌ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി.

ദേശീയ പാതയില്‍ ഗതാഗത കുരുക്ക്‌ കാരണം വടകര വഴിയുള്ള യാത്ര ഒഴിവാക്കി പയ്യോളിയിൽ നിന്ന്‌ പേരാമ്പ്ര റോഡ്‌ വഴി ചെരണ്ടത്തൂര്‍ ആയഞ്ചേരി വഴിയാണ്‌ മന്ത്രി എത്തിയത്‌.മന്ത്രി ഏതാണ്ട്‌ മുക്കാല്‍ കി. മീറ്റര്‍ അകലെയുള്ള വീട്ടിലെത്തിയ ഉടനെ ബോംബ് പൊട്ടുകയായിരുന്നു. അരൂര്‍ ഭാഗത്ത്‌ നിന്ന്‌ മോട്ടോർ ബൈക്കിൽ എത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്നാണ് സംശയം.

നാദാപുരത്ത്‌ നിന്ന്‌ എസ്‌ ഐ കെ.പി.അഭിലാഷിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സന്നാഹം സ്‌ഥലത്തെത്തി പരിശോധിച്ചു. സ്‌റ്റീല്‍ ബോംബാണ്‌ റോഡില്‍ എറിഞ്ഞത്‌. സംഭവത്തെ കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തണമെന്ന്‌ തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ അഡ്വ. മനോജ്‌ അരൂര്‍ ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button