International

പര്‍പ്പിള്‍ പാറകള്‍ : ചൊവ്വയിലെ ജീവസാന്നിധ്യത്തെ പറ്റിയുള്ള ചർച്ചകൾക്ക് ചൂടേറുന്നു

ന്യൂ യോർക്ക് : ചൊവ്വയിലെ ജീവസാന്നിധ്യത്തെ പറ്റിയുള്ള ചർച്ചകൾക്ക് വീണ്ടും ചൂടേറുന്നു. നാസാ ഉപഗ്രഹമായ ക്യൂരിയോസിറ്റി പകര്‍ത്തിയ ചൊവ്വയുടെ ഉപരിതല ചിത്രങ്ങളില്‍ പര്‍പ്പിള്‍ പാറകള്‍ കണ്ടെത്തിയതോടെ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമായി.

ചുവന്ന ഗ്രഹത്തിൽ ഒരു കാലത്ത് ജലസമൃദ്ധമായിരുന്നതിന്റെ സൂചനയാണ് ഈ പര്‍പ്പിള്‍ പാറകള്‍ സൂചിപ്പിക്കുന്നതെന്ന് ജ്യോതി ശാസ്ത്രജ്ഞര്‍ പറയുന്നു. ചൊവ്വയിലെ ജീവസാന്നിധ്യത്തെ കുറിച്ചുള്ള വ്യാപക ശാസ്ത്ര ചര്‍ച്ചകളിൽ ഇപ്പോൾ പർപ്പിൾ പാറകളുടെ ചിത്രങ്ങളും ഇടം പിടിച്ചിരിക്കുകയാണ്. ഭൗമശാസ്‌ത്ര വൈവിധ്യത്തെ സൂചിപ്പിക്കുന്നതാണ് ഊത നിറമുള്ള പാറകളെന്നും, എങ്ങനെയാണ് ചൊവ്വയ്ക്ക് ജലം നഷ്ടമായതെന്നത് സംബന്ധിച്ച് സൂചന നല്‍കാൻ ചിത്രം സംബന്ധിച്ച പഠനത്തിലൂടെ സാധ്യമാകുമെന്ന് ശാസ്ത്രലോകം കരുതുന്നു.

കാറ്റും മണലും നിറഞ്ഞ ചൊവ്വയിലെ സീസണ്‍ മാറിയതിനാലാണ് പാറകളുടെ വ്യക്തമായ ചിത്രം എടുക്കാൻ ക്യൂരിയോസിറ്റിക്ക് സാധിച്ചതെന്നും, ചൊവ്വയിലെ പര്‍വ്വതമായ മൗണ്ട് ഷാര്‍പിന് സമീപം രണ്ട് വര്‍ഷമായി ചുറ്റിതിരിഞ്ഞ് ക്യൂരിയോസിറ്റി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും നാസ അധികൃതർ പറഞ്ഞു.
കൂടാതെ കാലങ്ങള്‍ക്ക് മുമ്പ് വെള്ളമുണ്ടായിരുന്ന പ്രദേശമാണ് ഇതെന്ന സൂചനയാണ് പര്‍പ്പിള്‍ പാറകള്‍ നല്‍കുന്നതെന്നാണ് നാസ പറയുന്നത്.

അയണ്‍ ഓക്‌സൈഡായ ഹെമറ്റൈറ്റിന്റെ സാന്നിധ്യമാണ് പാറകള്‍ക്ക് പര്‍പ്പിള്‍ നിറം നല്‍കുന്നത്. ജലസാന്നിധ്യമുള്ള പ്രദേശത്താണ് ഹെമിറ്റേറ്റ് കാണാനാവുക എന്ന വസ്തുത ശാസ്ത്രലോകത്തിന് ഏറെ കൗതുകം ഉണർത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button