ആര്‍ലിംഗ്ടണ്‍ : സാധാരണയായി മയക്കു മരുന്ന് ഉപയോഗിച്ച യുവാവിനെ പോലീസ് പിടികൂടിയാൽ ജയിലിൽ അടയ്ക്കാറാണ് പതിവ്. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി പോലീസ് നല്‍കിയ ശിക്ഷ 200 പുഷ് അപ്‌സാണ്. ഓഫ് ഡ്യൂട്ടിയിലായിരുന്ന ആര്‍ലിംഗ്ടണ്‍ പൊലീസ് ഓഫിസറായ എറിക്ക് ബോള്‍ സിനിമ തിയേറ്ററില്‍ എത്തിയതായിരുന്നു. തിയേറ്ററിന് പുറത്ത് ചില യുവാക്കള്‍ നിന്ന് കഞ്ചാവ് വലിക്കുന്നുണ്ടെന്ന വിവരം ആരോ എറിക്കിന് കൈമാറി. പൊലീസ് എത്തുന്നതിനുമുമ്പ് കഞ്ചാവ് സിഗരറ്റ് കളത്തിരുന്നുവെങ്കിലും കഞ്ചാവിന്റെ മണം പരിസരത്ത് ഉണ്ടായിരുന്നു.
യുവാവിനോട് ചെയ്തത് തെറ്റാണെന്നും ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നും എറിക്ക് പറഞ്ഞു. തുടര്‍ന്ന് പശ്ചാത്തപിച്ച യുവാവിനോട് അറസ്റ്റ് ഒഴിവാക്കി ഇരുനൂറ് പുഷ് അപ്‌സ് ചെയ്യണമെന്നാവശ്യപ്പെടുകയായിരുന്നു. ഇതിനിടെ തിയറ്ററില്‍ നിന്നും ഇറങ്ങി വന്ന യുവാവിന്റെ മാതാവ് നടന്ന സംഭവം അറിഞ്ഞതോടെ പൊലീസ് ഓഫിസറെ പ്രത്യേകം അഭിനന്ദിക്കുകയും അറസ്റ്റ് ഒഴിവാക്കിയതിന് പ്രത്യേകം നന്ദി പറയുകയും ചെയ്തു.
Post Your Comments