ന്യൂ ഡൽഹി : കൈക്കൂലിയുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് സിബിഐ നടത്തിയ റെയ്ഡില്‍ ആദായ നികുതി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും പുതിയ നോട്ടുകൾ പിടികൂടി. രാജസ്ഥാൻ ജാൽവാറിലെ ആദായ നികുതി ഉദ്യോഗസ്ഥൻ വിനയ് കുമാർ മംഗ്ലയുടെ വീട്ടിൽ നിന്നുമാണ് 24 ലക്ഷം രൂപയുടെ പുതിയ നോട്ടുകൾ കണ്ടെടുത്തത്.
ആദായ നികുതി റിട്ടേൺസ്സിനു പിഴ ചുമത്താതിരിക്കാൻ ഒരു നികുതി ദായകനിൽ നിന്നും വിനയ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇയാൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ വിനയ് കുമാറിനെ പിടി കൂടിയത്.
Post Your Comments