ബെംഗളൂരു : ട്യൂഷനെടുക്കാനെന്ന വ്യാജേന സ്കൂൾ വിദ്യാർഥിനികളെ വീട്ടിലെത്തിച്ചു ലൈംഗിക ചൂഷണം നടത്തിയിരുന്ന പ്രിൻസിപ്പൾ പിടിയിൽ. ചൂഷണത്തിനിരയായ വിദ്യാർഥിനികളിൽ ഒരാൾ പ്രധാനാധ്യാപികയ്ക്കു നൽകിയ പരാതിയെ തുടർന്ന് ബംഗളൂർ തനിസന്ദ്രയിലുള്ള സ്കൂളിലെ പ്രിൻസിപ്പൽ നസ്രത്ത് ഹുസൈനെയാണ് സമ്പിഗെഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
ചൂഷണത്തിനിരയായ വിദ്യാർഥിനികളിൽ ഒരാൾ പ്രധാനാധ്യാപികയ്ക്കു നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ പത്തോളം വിദ്യാർഥിനികൾ ചൂഷണത്തിന് ഇരയായതായിയാണ് പരാതി. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ചു സമീപവാസികൾ പ്രിൻസിപ്പളിന്റെ ഓഫിസ് തല്ലിത്തകർത്തു
Post Your Comments