NewsInternational

സിറിയന്‍ കുട്ടികളെ പീഡിപ്പിച്ചവന് തുര്‍ക്കിയുടെ വക മാതൃകാശിക്ഷ

ഇസ്താംബൂള്‍: അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ച് എട്ട് സിറിയന്‍ കുട്ടികളെയെങ്കിലും ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക് ടര്‍ക്കിഷ് കോടതി 108-വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു. സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ദക്ഷിണ ഗാസിയന്‍ടെപ്പ് പ്രവിശ്യയിലെ നിസിപ് ക്യാമ്പില്‍ ശുചീകരണത്തൊഴിലാളിയായി ജോലി നോക്കിയിരുന്ന എര്‍ദല്‍ എന്ന 29-കാരനാണ് ശിക്ഷിക്കപ്പെട്ടത്.

ക്യാമ്പിലെ ടോയ്ലറ്റില്‍ വച്ചാണ് ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചത്. പതിനായിരത്തിലധികം അഭയാര്‍ത്ഥികള്‍ നിസിപ് ക്യാമ്പില്‍ കഴിയുന്നുണ്ട്. താന്‍ ഒരു ബലിയാട് മാത്രമാണെന്നും, കൂടുതല്‍ ആളുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും എര്‍ദല്‍ വെളിപ്പെടുത്തി.

തന്‍റെ കുടുംബത്തെ അപായപ്പെടുത്തും എന്ന്‍ ഭീതിയുള്ളതിനാല്‍ ഇതില്‍ ഉള്‍പ്പെട്ട ക്യാമ്പ് മാനേജര്‍മാരുടേയും ജോലിക്കാരുടേയും പേരുകള്‍ താന്‍ വെളിപ്പെടുത്തില്ല എന്നും എര്‍ദല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button