Latest NewsKerala

ഓപ്പറേഷന്‍ പി ഹണ്ട് : പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച നാല് പേര്‍ കൂടി പിടിയിൽ

തിരുവനന്തപുരം: കേരള പോലീസിന്റെ ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച നാല് പേര്‍ കൂടി പിടിയിലായി. 32 സ്ഥലങ്ങളിലായി നടത്തിയ പരിശോധനയില്‍ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ ഹാര്‍ഡ് ഡിസ്കും മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരം വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരുടെയും അത് കാണുന്നവരുടെയും വിവരങ്ങള്‍ ശേഖരിച്ചാണ് പോലീസ് നടപടികൾ സ്വീകരിക്കുന്നത്. കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സാമൂഹ്യമാധ്യമങ്ങളും നിരീക്ഷണത്തിലാണ്. സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button