KeralaLatest NewsIndia

കേരളത്തിൽ കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ വിദേശത്തേക്ക് വില്പനയും നടത്തിയെന്ന് പൊലീസ്, പിടിയിലായവർ പലരും ഉന്നതവിദ്യാഭ്യാസമുള്ളവർ

ഇതുവരെ പിടിയിലായവരില്‍ ഉന്നതവിദ്യാഭ്യാസമുള്ളവരാണ് ഏറെയും

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും കുട്ടികളുടെ നഗ്നവീഡിയോയും ചിത്രങ്ങളും കാണുക മാത്രമല്ല ഇവ അശ്ലീല സൈറ്റുകള്‍ വഴി വിദേശത്തേക്ക് വില്പന നടത്തിയതായും പൊലീസ്. ഓപ്പറേഷന്‍ പി ഹണ്ട് വഴിയുള്ള അന്വേഷണത്തിലാണ് രാജ്യാന്തരകണ്ണികളെ കുറിച്ചുള്ള വിവരം കിട്ടിയത്. റാക്കറ്റിലെ 21 പേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇതുവരെ പിടിയിലായവരില്‍ ഉന്നതവിദ്യാഭ്യാസമുള്ളവരാണ് ഏറെയും. 85 ഗ്രൂപ്പുകളെ കുറിച്ചുള്ള വിവരമാണ് ഇന്‍റപോള്‍ പൊലീസിന് നല്‍കിയിരിക്കുന്നത്.

ഈ ഗ്രൂപ്പിലുള്ള മലയാളികളല്ലാത്തവരുടെ വിവരങ്ങള്‍ ഇന്‍റര്‍പോളിനും മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിനും കൈമാറിയിട്ടുണ്ട്. കുട്ടികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് 5 വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.അതീവരഹസ്യമായാണ് റാക്കറ്റിന്‍റെ പ്രവര്‍ത്തനം. ടെലഗ്രാം, വാട്സ് ആപ്പ് എന്നിവയില്‍ ഗ്രൂപ്പുണ്ടാക്കും. അതേസമയം തന്നെ വിവിധ അശ്ലീല സൈറ്റുകളിലും ഇവര്‍ സജീവമാകും. വ്യാജപേരുകളിലാകും പലരുടേയും പ്രവര്‍ത്തനം.

ഒരു ഗ്രൂപ്പ് പൊലീസ് നശിപ്പിച്ചാല്‍ മറ്റൊരു പേരില്‍ അടുത്ത ഗ്രൂപ്പുണ്ടാക്കി ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കും. ഗ്രൂപ്പുകള്‍ പരിശോധിച്ചപ്പോള്‍ പൊലീസിന് വ്യക്തമായത് ഞെട്ടിക്കുന്ന വിവരം. കുട്ടികളുടെ പുതിയ നഗ്നചിത്രം അറിയിച്ച്‌ അംഗങ്ങള്‍ ഗ്രൂപ്പില്‍ പോസ്റ്റിടും. ആവശ്യക്കാരുമായി വിലപേശും. വിലപേശുന്ന വിവിധ ചാറ്റുകള്‍ പൊലീസ് കണ്ടെത്തി.കർശന നടപടിയാണ് പോലീസ് എടുത്തിരിക്കുന്നതെങ്കിലും ഇപ്പോഴും പല ഗ്രൂപ്പുകളും പ്രവർത്തിക്കുന്നതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button