പത്തനംതിട്ട: ഭര്‍ത്താവിനെതിരെ പരാതി നല്‍കിയ യുവതിയെ പോലീസ് അപമാനിച്ചു. യുവതിയെ സിഐ കിടപ്പറയിലേക്ക് ക്ഷണിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ ആവശ്യം നിരസിച്ചപ്പോള്‍ ശല്യം ചെയ്യാനും തുടങ്ങി. ശല്യം സഹിക്കാനാകാതെ യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പിണറായി വിജയന്റെ പോലീസിനെതിരെയുള്ള ആരോപണങ്ങള്‍ ഇതോടെ വര്‍ദ്ധിച്ചുവരികയാണ്. കോട്ടയം ജില്ലയിലെ സിഐ ആണ് യുവതിയോട് അപമര്യാദയായി പെരുമാറിയത്. എരുമേലി സ്വദേശിയായ യുവതിയെയാണ് സിഐ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. വിദേശത്തായിരുന്ന ഭര്‍ത്താവ് അയച്ച പണം യുവതി ധൂര്‍ത്തടിച്ചെന്നായിരുന്നു പരാതി.
ഇത് ചര്‍ച്ച ചെയ്യാന്‍ എത്തിയതായിരുന്നു യുവതി. പണം ആര്‍ക്കാണ് നല്‍കിയതെന്ന് വെളിപ്പെടുത്തണമെന്നായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം. ഇവരെ ചോദ്യം ചെയ്യുന്നതിനിടയിലായിരുന്നു പോലീസിന്റെ ചോദ്യം. റാന്നിയില്‍ തനിക്ക് ഫ്‌ളാറ്റുണ്ടെന്നും സഹകരിച്ചാല്‍ ഭര്‍ത്താവിനെ ഒതുക്കാമെന്നുമായിരുന്നു സിഐയുടെ വാഗ്ദാനം. സ്റ്റേഷനില്‍ നിന്നു പോയതിനുശേഷവും സിഐ യുവതിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തു. ഇതിന്റെ പേരിലും ഭര്‍ത്താവിന്റെ ശകാരം യുവതിക്ക് കേള്‍ക്കേണ്ടി വന്നു. തുടര്‍ന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
Post Your Comments