ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാടുകള്‍ സുഗമമാക്കാനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷചന്‍ പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ക്ക് ഇതൊരു ആശ്വാസകരമാകുമെന്ന് മോദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദിയുടെ ഈ പ്രഖ്യാപനം.
എന്നാല്‍ ആപ്ലിക്കേഷന്റെ പേരോ മറ്റ് വിവരങ്ങളോ പ്രധാനമന്ത്രി പങ്കു വെച്ചിട്ടില്ല. ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിക്കുന്നതിലൂടെ അഴിമതിയെ പിടിച്ചു കെട്ടാന്‍ സാധിക്കുമെന്ന് നേരത്തേ പ്രധാനമന്ത്രി പറഞ്ഞിരുന്നു. പുതുവര്‍ഷത്തിനുമുന്‍പ് രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കുന്ന മോദി മറ്റ് പല പ്രഖ്യാപനങ്ങളും നടത്തുമെന്നാണ് സൂചന.
Post Your Comments