ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഉപകാരപ്രദമാകുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. ജനങ്ങള്‍ക്ക് ഒരു ആശ്വാസകരമായ ആപ്ലിക്കേഷനാണ് നരേന്ദ്രമോദി പുറത്തിറക്കിയത്. ഭീം എന്നാണ് ആപ്ലിക്കേഷന്റെ പേര്.
ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പിയായ ഡോ. ഭീം റാവു അംബേദ്കറുടെ സ്മരണാര്‍ത്ഥം ഭീം എന്നാണ് ആപ്ലിക്കേഷന് പേര് നല്‍കിയിരിക്കുന്നത്. ഈ ആപ്ലിക്കേഷന്റെ പ്രഖ്യാപനത്തിനിടെ മോദി പറഞ്ഞ കാര്യങ്ങള്‍…
1. സമീപഭാവിയില്‍ പണമിടപാടുകള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വേണ്ടി വരില്ല, തള്ളവിരല്‍ മതിയാകും.
2. സമീപ ഭാവിയില്‍ ഭീം ആപ്ലിക്കേഷനും മൊബൈല്‍ ഫോണുകള്‍ ആവശ്യമായി വരില്ല, വിരലടയാളം മതിയാകും.
3. അംബേദ്കര്‍ മികച്ച സാമ്പത്തിക വിദഗ്ധനായിരുന്നു, മികച്ച ധനകാര്യ നയം രചിച്ച അംബേദ്കറിന്റെ പേരാണ് മൊബൈല്‍ ആപ്ലിക്കേഷന് നല്‍കിയിരിക്കുന്നത്.
4. എല്ലാ മൊബൈല്‍ ഫോണുകളിലും ഉപയോഗിക്കാന്‍ പാകത്തിനുള്ളതാണ് ഭീം ആപ്ലിക്കേഷന്‍
Post Your Comments