India

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരണം

വില്ലപുരം: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറി ഒരു കൗമാരക്കാരന്റെ ജീവനെടുത്തു. വില്ലപുരം ജില്ലയിലെ വനൂരാണ് ദുരന്തം. 15 വയസ്സുകാരനായ ആര്‍. അഭിലാഷാണ് മരിച്ചത്. വ്യാമസേന ഉദ്യാഗസ്ഥനായ എം. രാജേഷിന്റെയും ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ആര്‍. ലളിതയുടേയും ഏകമകനാണ് അഭിലാഷ്.

കേന്ദ്രീയ വിദ്യാലയത്തിലെ 10 -ാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിലാഷ്. ക്രിസ്മസ് അവധി ആഘോഷത്തിന് സഹോദരിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു അപകടം.
മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ തന്നെ അഭിലാഷ് ഫോണ്‍ ദൂരേക്ക് എറിഞ്ഞു.

എന്നാല്‍ ഷര്‍ട്ടില്‍ തീപിടിച്ചു കത്തുകയായിരുന്നു. അഭിലാഷിന്റെ നിലവിളികേട്ട് ഓടിയെത്തിയ ബന്ധുക്കള്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button