NewsIndia

ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ ഓഫീസിൽ മോഷണം- സുപ്രധാന രേഖകള്‍ നഷ്ടമായി

ന്യൂഡല്‍ഹി;ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസിൽ മോഷണം. പൂട്ട് പൊളിച്ചാണ് അക്രമികൾ അകത്തു കടന്നത്. സുപ്രധാന രേഖകൾ പലതും കവർന്നതായാണ് വിവരം.കിഴക്കൻ ഡൽഹിയിലുള്ള മനീഷിന്റെ താൽക്കാലിക ഓഫീസ് ആണ് ഇത്.വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്.

സിസിടിവി റെക്കോര്‍ഡുകളും മോഷണം പോയിട്ടുണ്ട്. സിസി ടിവി ക്യാമറകൾ തിരിച്ചു വെച്ചിട്ടായിരുന്നു മോഷണം.മനീഷ് സിസോദിയയുടെ നിരവധി ലെറ്റര്‍ ഹെഡുകളും മോഷണം പോയിട്ടുണ്ട്.അന്വേഷണം പുരോഗമിക്കുന്നു. ഓഫീസിലും സിസി ക്യാമറയിലും മറ്റും പതിഞ്ഞിട്ടുള്ള വിരലടയാളം കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോൾ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button