തിരുവനന്തപുരം : വി എസ് അച്യുതാനന്ദൻ കുടുംബത്തിന്റെ കാര്യം വരുമ്പോൾ എല്ലാം മറക്കുന്ന ആളാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.മകന്റെ കാര്യം വരുമ്പോൾ അച്യുതാനന്ദന്റെ ആദർശധീരത വെറും സോപ്പു കുമിള മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു. മോദിജി കുടുംബത്തേക്കാൾ കൂടുതൽ രാജ്യത്തെ സ്നേഹിച്ച ആളാണെങ്കിൽ അച്യുതാനന്ദൻ കുടുംബത്തിന്റെ കാര്യം വരുമ്പോൾ ദുർബലനായി പോകുന്നയാളാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.മോദിയെ രാജ്യത്തെ ജനങ്ങൾ സ്നേഹിക്കുന്നു എന്നാൽ അച്യുതാനന്ദനെ സ്വന്തം പാർട്ടിക്കാർ പോലും വെറുക്കുന്നു. ഇതാണ് തമ്മിലുള്ള വ്യത്യാസം.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
“മോദിജി കുടുംബത്തേക്കാൾ കൂടുതൽ രാജ്യത്തെ സ്നേഹിച്ചതുകൊണ്ടാണല്ലോ ബഹുമാനപ്പെട്ട അച്യുതാനന്ദന് അദ്ദേഹത്തെ ഇങ്ങനെ വിമർശിക്കാൻ അവസരം കിട്ടിയത്. എന്നാൽ അച്യുതാനന്ദൻ നേരിടുന്ന ഏററവും വലിയ വിമർശനം കുടുംബത്തിന്രെ കാര്യം വരുമ്പോൾ അദ്ദേഹം ദുർബലനായിപോകുന്നു എന്നതാണ്. അപ്പോൾ അദ്ദേഹത്തിന്രെ ആദർശധീരത വെറും സോപ്പുകുമിള മാത്രം. മകൻ നടത്തിയ അഴിമതികളുടെ പേരിലാണല്ലോ അദ്ദേഹം ഏററവും കൂടുതൽ ചീത്തപ്പേരു കേട്ടത്. പിന്നെ ബന്ധുവിന് ഭൂമി തീരെഴുതിക്കൊടുത്തപ്പോഴും. ഈ വ്യത്യാസം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ജനങ്ങൾ മോദിയെ സ്നേഹിക്കുമ്പോൾ സ്വന്തം പാർട്ടിക്കാർ പോലും അച്യുതാനന്ദനെ വെറുക്കുന്നു. ഇതാണ് അദ്ദേഹത്തിന് മാത്രം മനസ്സിലാവാത്തതും.“
Post Your Comments