NewsIndiaTechnology

ഡിജിറ്റൽ പണമിടപാട് : ഹെല്‍പ്പ്‌ഡെസ്‌കുമായി പേടിഎം

ന്യൂ ഡൽഹി : നോട്ട് നിരോധനത്തെ തുടർന്ന് വർധിച്ചു വരുന്ന ഡിജിറ്റല്‍ ഇടപാടുമായി ബന്ധപ്പെട്ട കച്ചവടക്കാരുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിനായി പേടിഎം 100 ഹെല്‍പ്പ്‌ഡെസ്‌കുകള്‍ ആരംഭിക്കുന്നു. ഇതിനായി 50 കോടി രൂപ കമ്പനി നീക്കി വെച്ചതായാണ് റിപ്പോർട്ട്. “പേടിഎം വഴി പണം സ്വീകരിക്കുന്ന ഉപഭോക്‌താക്കള്‍ക്ക്‌ ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുകയാണ്‌ തങ്ങളുടെ പ്രഥമ മുന്‍ഗണനയെന്ന്‌” പേടിഎം വൈസ്‌ പ്രസിഡന്റ്‌ സുധാന്‍ഷു ഗുപ്‌ത പറഞ്ഞു.

ഇടപാടുകളില്‍ കാലത്താമസം വരുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്‌. ബാങ്കിങ്‌ ശൃംഖലയിലെ താമസംമൂലം ഇടപാടുകളില്‍ വരുന്ന താമസങ്ങള്‍ പറഞ്ഞു മനസിലാക്കുകയാണു ഹെല്‍പ്പ്‌ഡെസ്‌ക്കുകള്‍ ചെയ്യുക. ഇതിനായി 1800 1800 1234 എന്ന ടോള്‍ ഫ്രീ നമ്പർ പേ ടിഎം ഉപഭോക്‌താക്കള്‍ക്കായി കമ്പനി പ്രവര്‍ത്തന സജ്‌ജമാക്കിയിരുന്നു. നോട്ട്‌ അസാധുവാക്കലിനു ശേഷം പേടിഎമിന്റെ ദൈനംദിന ഇടപാടുകളിലും, വരുമാനത്തിലും വൻ വർദ്ധനവാണു ണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button