നോട്ടു നിരോധനത്തിന് ശേഷം ശരിയായ സോഴ്‌സില്ലാത്ത നിക്ഷേപകർക്ക് നോട്ടീസ്.ഇതുവരെ വിവിധ ബാങ്കുകളിൽ എത്തിയത് നാലു ലക്ഷം കോടി രൂപയാണ്.ആദായ നികുതി വകുപ്പധികൃതർ പുറത്തുവിട്ട രേഖയിൽ ആണ് ഈ വിവരം.1 .14 ലക്ഷം അക്കൗണ്ടുകളിലേക്കാണ് ഇത്രയും തുക എത്തിയത്.നികുതി വെട്ടിച്ചവർ തന്നെയാണ് അക്കൗണ്ടുകളിൽ ഇത് നിക്ഷേപിച്ചിട്ടുള്ളത്.
ബാങ്കുകളിൽ ഇത്തരത്തിൽ അസാധാരണമായി വൻ തുക നിക്ഷേപിച്ച അയ്യായിരത്തോളം പേർക്ക് നോട്ടീസ് അയച്ചു കഴിഞ്ഞു.നിക്ഷേപിക്കുന്ന കണക്കിൽ പെടാത്ത തുകയുടെ 50 % നികുതി അടച്ചാൽ എത്ര തുക വേണമെങ്കിലും അടയ്ക്കാമെന്ന സ്‌കീം ഗവണ്മെന്റ് കൊണ്ടുവന്നതിനു ശേഷമാണ് ഇത്രയും പണം അക്കൗണ്ടുകളിൽ എത്തിയത്.
Post Your Comments