ഷാര്‍ജ : ഷാര്‍ജയില്‍ ഇന്ത്യക്കാരനായ യുവാവ് ബഹുനില കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ എട്ടിലാണ് സംഭവം.സമീപത്തെ കെട്ടിടത്തില്‍ താമസിക്കുന്ന യുവതിയുടെ മുറിയില്‍ ഒളിഞ്ഞ് നോക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. ഖലീജ് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ യുവാവിന്റെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കെട്ടിടത്തിനു മുകളില്‍ നിന്നും താഴെവീണ ഇയാളെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments