ചെന്നൈ:എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തു.ചെന്നൈയിൽ നടക്കുന്ന പാർട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിൽ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. ശശികലയെ ജനറല്‍ സെക്രട്ടറി ആക്കുന്നതടക്കം 14 പ്രമേയങ്ങള്‍ക്കാണ് യോഗം അംഗീകാരം നല്‍കിയത്. ജയലളിതയുടെ ജന്മദിനം ദേശീയ കര്‍ഷക ദിനമായി ആചരിക്കാന്‍ നിര്‍ദ്ദേശിക്കുന്ന പ്രമേയത്തിനും യോഗം അംഗീകാരം നല്‍കി. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്ക് മഗ്‌സസെ പുരസാകാരം സമാധാനത്തിനുള്ള നോബേല്‍ സമ്മാനം എന്നിവ നല്‍കുന്നതിനായി നിര്‍ദ്ദേശിക്കുന്നുണ്ട്.
ഒൻപതരയ്ക്ക് ചേർന്ന യോഗത്തിൽ ഉടൻ തന്നെ പുതിയ ജനറൽ സെക്രട്ടറിയുടെ കാര്യത്തിൽ തീരുമാനമാവുകയായിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് യോഗം ആരംഭിച്ചത്. ജയലളിതയുടെ പിന്‍ഗാമി ആര് എന്ന ചോദ്യത്തിനു പ്രവര്‍ത്തകരും നേതാക്കളും ഒന്നടങ്കം നല്‍കുന്ന മറുപടി അമ്മയ്ക്ക് പകരം ചിന്നമ്മ മാത്രം എന്നാണ്. പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന്‍ ജയയുടെ തോഴി ശശികല അമരത്തേക്കു വരണമെന്നായിുന്നു മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം അടക്കമുള്ളവരുടെ ആഗ്രഹം.
Post Your Comments