ന്യൂ ഡൽഹി : ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അപകടകരമാം വിധത്തില്‍ ഉയര്‍ന്നതായി റിപ്പോർട്ട്. ഡല്‍ഹിയിലെ അന്തരീക്ഷത്തിലെ വിഷപദാര്‍ഥങ്ങളുടെ അളവ് അനുവദനീയമായതിനെക്കാൾ ഒമ്പത് മടങ്ങ് വർധിച്ചതായും, തണുപ്പ് കൂടുന്നതനുസരിച്ച് കാന്‍സറിന് കാരണമാകുന്ന ബെന്‍സീനിന്റെ അളവ് വർധിക്കുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ബുധനാഴ്ച അര്‍ധരാത്രി വരെയുള്ള കണക്കനുസരിച്ച് ഏറ്റവും ഉയര്‍ന്ന മലീനകരണം ഡല്‍ഹി ആനന്ദ് വിഹാറിലാണ് രേഖപെടുത്തിയത്. 43.7 മൈക്രോഗ്രാം പെര്‍ ക്യുബിക് മീറ്ററാണ് ഇവിടുത്തെ ബെന്‍സീന്‍ സാന്നിധ്യം. ഡല്‍ഹിയില്‍ തണുപ്പ് കൂടുതല്‍ അനുഭവപ്പെടുന്ന സ്ഥലങ്ങളിലാണ് ബെന്‍സീന്‍ സാന്നിധ്യം ഉയര്‍ന്നു നില്‍ക്കുന്നത്. ബെന്‍സീന്റെ സാന്നിധ്യം അഞ്ച് മൈക്രോഗ്രാമില്‍ കൂടുന്നത് അപകടമാണ്. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി എട്ട് മൈക്രോ ഗ്രാമില്‍ താഴേക്ക് എത്തിയിട്ടില്ല.
തണുപ്പ് ഇനിയും കൂടിയാല്‍ ഇതിന്റെ സാന്നിധ്യം ഇനിയും ഉയരും. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ ബെന്‍സീന്‍ സാന്നിധ്യം നൂറിലെത്തുമെന്നും, ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നാണ് ബെന്‍സീന്‍ വ്യാപകമായി അന്തരീക്ഷത്തില്‍ കലരുന്നതെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ ബെന്‍സീന്‍ സാന്നിധ്യം അധികമുള്ള വായു ശ്വസിക്കുന്നവര്‍ക്ക് രക്താര്‍ബുദം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു.
ഇന്ധനങ്ങൾ ജ്വലിക്കുമ്പോയോ പമ്പുകളില്‍ അവ സൂക്ഷിക്കുമ്പോളോ പുറത്തുവരുന്ന നീരാവിയില്‍ നിന്നുമാന് ബെന്‍സീന്‍ അന്തരീക്ഷത്തില്‍ കലരുന്നത്. എന്നാൽ ഇതിൽ കൂടുതലും പടരുന്നത് ഇന്ധന പമ്പുകളില്‍ നിന്നാണ്. ഇത്തരത്തില്‍ നീരാവി പുറത്തുവരുന്നതിന്റെ അളവുകുറയ്ക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മലിനീകരണ നിയന്ത്രണ ബോര്‍ഡ് എണ്ണക്കമ്പനികള്‍ക്ക നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇത് പാലിക്കപ്പെട്ടിട്ടില്ല.
Post Your Comments