
ന്യൂഡൽഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനത്തിനെതിരെ സംസാരിക്കുന്ന പ്രതിപക്ഷം അഴിമതിക്കാരേയും കള്ളപ്പണക്കാരേയും രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കള്ളപ്പണക്കാർ ഇനി കുറച്ച് ദിവസം കൂടി മാത്രമേ ഒളിച്ചിരിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ കോൺഗ്രസിന് തെരഞ്ഞെടുപ്പ് മാത്രമാണ് ലക്ഷ്യമെന്നും നോട്ട് നിരോധനത്തെ ഗുരുതരമായ വീഴ്ച്ചയെന്ന് മൻമോഹൻ സിങ് വിശേഷിപ്പിച്ചത് തന്റെ ഭരണകാലത്തെ അഴിമതിയെക്കുറിച്ചായിരിക്കാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. നോട്ട് നിരോധനം രാഷ്ട്രീയമല്ല. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ശുദ്ധീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments