കുവൈത്ത്: കുവൈത്തി പൗരനും ഇസ്ലാമിക് സ്റ്റേറ്റിന്‍െറ മുന്‍നിര പോരാളിയുമായ അബൂജന്‍ദല്‍ അല്‍ കുവൈത്തി കൊല്ലപ്പെട്ടു. യൂഫ്രട്ടീസ് നദിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ജഅ്ബറില്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. സിറിയന്‍ ജിഹാദി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഇയാള്‍ സംഘടനയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ ചുമതലകൂടി വഹിച്ചിരുന്നതായാണ് വിവരം. രണ്ടുവര്‍ഷം മുൻപാണ് ഇയാൾ സിറിയയിലത്തെിയത്. പിടിക്കപ്പെട്ടാല്‍ സ്വയം പൊട്ടിത്തറിക്കുന്നതിനുള്ള ബെല്‍റ്റ് ബോംബ് അണിഞ്ഞാണ് സ്ഥിരം നടക്കാറെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
കുവൈത്തില്‍നിന്ന് ഐ.എസില്‍ ചേര്‍ന്നവരില്‍ ഏറ്റവും അപകടകാരിയായിരുന്ന അബൂജന്‍ദന്‍. ഇയാൾ അലപ്പോയുള്‍പ്പെടെ സിറിയയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന സൈനിക നീക്കങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്നു. തെക്ക്- കിഴക്കന്‍ അലപ്പോയിലെ രീഫില്‍ മാസങ്ങള്‍ക്ക് മുമ്പ് നടന്ന പോരാട്ടത്തിന് ഐ.എസ് ഭാഗത്തിന് നേതൃത്വം നല്‍കിയത് ഇയാളായിരുന്നു. ഇറാഖിനും സിറിയക്കുമിടക്ക് ആവശ്യാനുസരണം ഐ.എസ് പോരാളികളെ മാറ്റിക്കൊണ്ടിരുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ചതും ജന്‍ദലായിരുന്നുവെന്നാണ് റിപ്പോർട്ട്. 30കാരനായ അബൂജന്‍ദല്‍ കുവൈത്തിലെ ജഹ്റയിലാണ് ജനിച്ചത്.
സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കപ്പെട്ട ആശയങ്ങളിലൂടെ ഐ.എസിലത്തെിയ ഇയാള്‍ സിറിയയിലെ സംഘടനയുടെ രണ്ടാം ജനറലായും അറിയപ്പെട്ടിരുന്നു. സിറിയയില്‍ ഐ.എസ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് കൊല്ലപ്പെടുന്ന മൂന്നാമത്തെ കുവൈത്തിയാണ് അബൂജന്‍ദല്‍.
Post Your Comments