ന്യൂ ഡൽഹി : കള്ളപ്പണം ഓഫീസിനുള്ളില്‍ സൂക്ഷിച്ചതിന് ഡല്‍ഹി കേന്ദ്രമാക്കി പ്രാക്ടീസ് ചെയ്യുന്ന രോഹിത് ഠണ്ഡണ്‍ എന്ന അഭിഭാഷകനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.ഡിസംബര്‍ 10 ന് ഇയാളുടെ ഓഫീസില്‍ നിന്ന് ആദായ നികുതി വകുപ്പ് 13.6 കോടി രൂപയുടെ കള്ളപ്പണം പിടികൂടിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.
60 കോടിയിലേറെ രൂപയുടെ അനധികൃത സമ്പാദ്യവും, കള്ളപ്പണ വിഷയത്തില്‍ കൊല്‍ക്കത്തയില്‍ അറസ്റ്റിലായ പരാസ് മല്‍ ലോധ, ഡെല്‍ഹി കോട്ടക് മഹീന്ദ്ര ബാങ്ക് മാനേജര്‍ അനിഷ് കുമാര്‍ എന്നിവരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പ്രാഥമിക വിവരം. കൂടാതെ കള്ളപ്പണം വെളുപ്പിക്കാന്‍ ഠണ്ഡനെ ലോധ സഹായിച്ചതിന്റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
പി ടിച്ചെടുത്ത പണമെല്ലാം തന്റെ ഇടപാടുകാരുടെതാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിൽ ഠണ്ഡന്‍ വെളിപ്പെടുത്തിയത്.
Post Your Comments