ഷാര്‍ജ• വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട മൂന്ന് നൈജീരിയന്‍ യുവതികള്‍ക്ക് ഷാര്‍ജയില്‍ ഒരു വര്‍ഷം ജയില്‍ ശിക്ഷ. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
വിചാരണ വേളയില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ഹ്രസ്വകാല വിസിറ്റിംഗ് വിസയില്‍ യു.എ.ഇയില്‍ എത്തിയ പ്രതിയായ ഒരു യുവതി താന്‍ 100 പുരുഷന്മാരോടൊപ്പം കിടക്കപങ്കിട്ടിട്ടുണ്ടെന്ന് കോടതിയില്‍ വെളിപ്പെടുത്തി. മറ്റൊരു യുവതി താന്‍ 60 ഓളം പുരുഷന്മാരോട് ബന്ധപ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ചു. മൂന്നാമത്തെ യുവതി താന്‍ എത്രപേരോടൊപ്പം കഴിഞ്ഞിട്ടുണ്ടെന്ന് ഓര്‍ക്കുന്നില്ലെന്നും കോടതിയെ അറിയിച്ചു.
ഇടപാടുകാരില്‍ നിന്നും 2500 ദിര്‍ഹമായിരുന്നു ഇവര്‍ ഈടാക്കിയിരുന്നത്. ഷാര്‍ജയിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകള്‍. രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് യുവതികള്‍ പിടിയിലായത്.
Post Your Comments