ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാൻപൂരിൽ അജ്മീര്‍-സെല്‍ദ എക്‌സ്പ്രസ് പാളംതെറ്റി. ഗാർഡ് ഉൾപ്പെടെ 15 പേർക്കു പരുക്കേറ്റു. 2 പേര്‍ മരിച്ചു. ട്രെയിനിന്റെ 14 ബോഗികളെങ്കിലും പാളംതെറ്റിയതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിനുള്ള സന്നാഹങ്ങളും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. കാൻപൂർ റൂട്ടിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കാന്‍പുരിലെ ദെഹത് ജില്ലയില്‍ 140 പേരുടെ ജീവനെടുത്ത ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസ് അപകടം നടന്ന് ഒരു മാസം കഴിയുമ്പോഴാണ് ഇവിടെ വീണ്ടും ട്രെയിന്‍ പാളം തെറ്റിയിരിക്കുന്നത്. നവംബര്‍ 20ന് ഉണ്ടായ അപകടത്തില്‍ ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments