IndiaNews

മണി രാജിവെയ്‌ക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: അഞ്ചേരി ബേബി വധക്കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ള വൈദ്യുതി മന്ത്രി എം.എം.മണി രാജിവെയ്‌ക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം. വിഷയത്തില്‍ സംസ്ഥാന ഘടകത്തിന് തീരുമാനമെടുക്കാമെന്നും സി.പി.എം ജെനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി അറിയിച്ചു. കൂടാതെ എംഎം മണിക്കെതിരെ വിഎസ് അച്യുതാനന്ദന്‍ എഴുതിയെന്ന് പറയപ്പെടുന്ന കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

അഞ്ചേരി ബേബി കേസില്‍ എം.എം മണിസമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി വിചാരണക്കോടതി തള്ളിയിരുന്നു. വിഷയത്തില്‍ മണി രാജിവെയ്‌ക്കേണ്ടതില്ല എന്നാണ് സംസ്ഥാന ഘടകത്തിന്റെയും നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button