തിരുവനന്തപുരം•സംസ്ഥാന സര്‍ക്കാരിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉപവാസ സമരത്തിന്. റേഷന്‍ പുന:സ്ഥാപിക്കുക, പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, ദളിത് പീഡനങ്ങള്‍ക്ക് തടയിടുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സെക്രട്ടേറിയറ്റ് നടയില്‍ കുമ്മനത്തിന്റെ ഏകദിന ഉപവാസ സമരം. ഡിസംബര്‍ 29 വ്യാഴാഴ്ച്ച രാവിലെ 10 മുതല്‍ 30 രാവിലെ 10 വരെ 24 മണിക്കൂര്‍ നേരത്തേക്കാണ് സമരം.
ബിജെപി ദേശീയ വക്താവ് ഡോ ബിസേയ് സോങ്കാര്‍ ശാസ്ത്രി ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ് എന്നിവര്‍ ഉദ്ഘാടന ചടങ്ങിനെത്തുമെന്നും ഒ.രാജഗോപാല്‍ എം.എല്‍.എ അറിയിച്ചു. കുമ്മനത്തിന് പിന്തുണയുമായി ജില്ലാ കേന്ദ്രങ്ങളിലും ബി.ജെ.പി ഐക്യദാര്‍ഡ്യ ഉപവാസം നടത്തും.
റേഷന്‍ മുടങ്ങാന്‍ ഇടയാക്കിയത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കഴിവ് കേടാണെന്ന് രാജഗോപാല്‍ ആരോപിച്ചു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് 7 മാസങ്ങള്‍ക്കുള്ളില്‍ 90 ദളിത് പീഡനക്കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും രാജഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
Post Your Comments