![](/wp-content/uploads/2016/12/mumbai-airport-1.jpg)
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ നിന്നും 69 ലക്ഷം രൂപ പിടികൂടി. ഇതില്‍ 25 ലക്ഷം രൂപയുടെ പുതിയ 2000 രൂപ നോട്ടുകളുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഇന്റലിജന്‍സ് യൂണിറ്റ് നാലു പേരെ അറസ്റ്റു ചെയ്തു.
രാവിലെയാണ് കള്ളക്കടത്ത് പിടികൂടിയത്. ആദ്യം പിടികൂടിയത് 43.97 ലക്ഷം രൂപയുടെ വിദേശകറന്‍സി കടത്തിയ മൂന്നു പേരെയാണ്. ഹൈദരാബാദില്‍ നിന്നെത്തിയ ഷഹീല്‍ വഹീദ് അലി, മുഹമ്മദ് സൊഹൈല്‍, ഷെയ്ഖ് പാഷ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 1.39,000 സൗദി റിയാല്‍, 5,65,000യുഎഇ ദിര്‍ഹം, 14,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ എന്നിവയാണ് പിടികൂടിയത്. ഇവരുടെ ബാഗുകളിൽ പത്രകടലാസില്‍ പൊതിഞ്ഞ നിലയിലാണ് പണം സൂക്ഷിച്ചിരുന്നത്.
Post Your Comments