മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 16 കിലോ സ്വർണം പിടികൂടിയ സംഭവത്തിൽ മലയാളികളായ ജ്വല്ലറി ഉടമയും മകനും പിടിയിൽ. ദുബായിൽ ജ്വല്ലറി നടത്തുന്ന മുഹമ്മദാലി, മകൻ ഷബീബ് അലി എന്നിവരാണ് റവന്യൂ ഇന്റിലിജൻസ് ഡയറക്ടറേറ്റ് അധികൃതരുടെ പിടിയിലായത്.
ഏപ്രിൽ 24നായിരുന്നു മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 16.36 കിലോയുടെ സ്വർണം പിടികൂടിയത്. സുഡാനിൽ നിന്നുള്ള 18 പേര്‍ അന്ന് പിടിയിലായിരുന്നു. മിശ്രിത രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന സ്വർണമാണ് പിടികൂടിയത്.
ഇവരിൽ നിന്ന് ലഭിച്ച വിവരപ്രകാരം സുഹെയ്ൽ പൂനാവാല, യൂനൂസ് ഷെയ്ഖ്, ഗോവിന്ദ് രാജ്പുത്ത്, മുഹമ്മദ് ആലം, മുഹമ്മദ് ഉസ്മാൻ എന്നിവർ നേരത്തെ പിടിയിലായിരുന്നു.
ഗോവിന്ദ് രാജ്പുത്ത് സവേരിബസാറിൽ ജ്വല്ലറി നടത്തുന്നുണ്ട്. കള്ളക്കടത്ത് സ്വർണം വാങ്ങുന്നത് രാജ്പുത്താണെന്ന് റവന്യൂ ഇന്റിലിജൻസ് അധികൃതർ വ്യക്തമാക്കി. ഇയാളുടെ ജ്വല്ലറി റെയ്ഡ് നടത്തി 85 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.
Post Your Comments