India

അക്കൗണ്ടില്‍ 100 കോടി ; പരാതിയുമായി വീട്ടമ്മ പ്രധാനമന്ത്രിക്ക് കത്തെഴുതി

അക്കൗണ്ടില്‍ താന്‍ അറിയാതെ എത്തിയ 100 കോടിയെക്കുറിച്ച് പരാതിയുമായി വീട്ടമ്മ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. മീററ്റിലുള്ള ശീതള്‍ യാദവ് സ്ത്രീയുടെ അക്കൗണ്ടിലേക്കാണു പണം എത്തിയത്. ഇക്കാര്യം കാണിച്ച് ബാങ്ക് അധികൃതര്‍ക്കു പരാതി നല്‍കാനൊരുങ്ങിയെങ്കിലും അവര്‍ പരാതി സ്വീകരിച്ചില്ല. ഒടുവില്‍ പ്രധാനമന്ത്രിക്കു നേരിട്ടു കത്ത് എഴുതുകയായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഷര്‍ധ റോഡ് ബ്രാഞ്ചിലാണ് ശീതളിന് അക്കൗണ്ടുള്ളത്. കഴിഞ്ഞ 18ന് ഇവര്‍ വീടിനടുത്തുള്ള ഐസിഐസിഐ ബാങ്ക് എടിഎമ്മില്‍ നിന്നു പണമെടുത്തു. ബാലന്‍സ് കണ്ട ശീതള്‍ ഞെട്ടി. അക്കൗണ്ടില്‍ 99,99,99,394 രൂപ.

അക്കൗണ്ടില്‍ പണം കിടക്കുന്നതുകണ്ട് ക്യൂവില്‍ നിന്ന മറ്റൊരാളോടു കാര്യം പറഞ്ഞു. സംശയം തോന്നി തൊട്ടടുത്തുള്ള യെസ് ബാങ്ക് എടിഎമ്മില്‍ കയറി ബാലന്‍സ് പരിശോധിച്ചു. അവിടെയും തുക കൃത്യം. തുടര്‍ന്ന് ബാങ്ക് ശാഖയില്‍ ചെന്നു. രണ്ടു ദിവസം അവിടെ കയറിയിറങ്ങിയിട്ടും പരാതി സ്വീകരിക്കാനോ കൃത്യമായ മറുപടി പറയാനോ ബാങ്ക് അധികൃതര്‍ തയാറായില്ല. ഒരു പ്രാദേശിക പാക്കിങ് സ്ഥാപനത്തിലെ ജീവനക്കാരിയാണു ശീതള്‍. 5000 രൂപയാണു ശമ്പളം. തുച്ഛമായ ശമ്പളം വാങ്ങുന്ന തന്റെ അക്കൗണ്ടില്‍ ഇത്ര പണം എങ്ങനെ വന്നുവെന്നു ബാങ്ക് അധികൃതരോടു ചോദിച്ചിട്ട് അവര്‍ അനങ്ങുന്നില്ലെന്നാണു പ്രധാനമന്ത്രിക്ക് അയച്ച കത്തിലെ പ്രധാന പരാതി. ഇന്നലെ ഇമെയില്‍ മുഖേനയാണു പ്രധാനമന്ത്രിക്കു കത്ത് അയച്ചത്. സംഭവത്തെക്കുറിച്ചു മാധ്യമങ്ങളോടും ഇവര്‍ വിശദമാക്കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button