
മൈഡുഗുരി: നൈജീരിയയിലെ മാര്‍ക്കറ്റില്‍ അരയിൽ കെട്ടിയിരുന്ന ബോംബ് പൊട്ടിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട വനിതാ ചാവേറിനെ ജനക്കൂട്ടം തല്ലിക്കൊന്നു. നോര്‍ത്ത് മൈഡുഗുരിയിലെ കസുവ ജില്ലയിലെ കസുവേ ഷാനു കാറ്റില്‍ മാര്‍ക്കറ്റിലാണ് സംഭവം.
രണ്ടു സ്ത്രീകളാണ് ചാവേറായി എത്തിയത്. ഇവരുടെ കൂടെയെത്തിയ മറ്റൊരു സ്ത്രീ സ്വയം പൊട്ടിത്തെറിച്ച് മരിച്ചിരുന്നു. തിരക്കേറിയ മാർക്കറ്റിൽ ബോംബ് പൊട്ടിച്ച് പരമാവധി പേരെ കൊല്ലുകയായിരുന്നു ഇവരുടെ ലക്ഷ്യം. ചാവേറുകള്‍ ഭാകരസംഘടനയായ ബോക്കോഹറാമില് നിന്നുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments