മസ്ക്കറ്റ്•വിമാനത്താവളത്തില്‍ ഇരുന്ന് അശ്ലീല വീഡിയോ കണ്ട ജീവനക്കാരനെ ഒമാന്‍ എയര്‍ പുറത്താക്കി. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിസ കൗണ്ടറില്‍ ഇരുന്നാണ് ഇയാള്‍ വീഡിയോ കണ്ടത്. സംഭവം ഒരു യാത്രക്കാരന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.
ജീവനക്കാര്‍ തങ്ങളിടെ ജോലി ഉത്തരവാദിത്തത്തോടും ഗൗരവത്തോടെയും നിര്‍വഹിക്കാത്തത് മൂലം കമ്പനിയുടെ പ്രതിശ്ചായയ്ക്കും ബ്രാന്‍ഡ് കീര്‍ത്തിയ്ക്കും വളരെയധികം കോട്ടം സംഭവിച്ചതായി ഒമാന്‍ എയര്‍ സി.ഇ.ഓ പോള്‍ ഗ്രിഗറോവിറ്റ്ച്ച് പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അനുവദിക്കില്ല. ഉപയോക്താക്കള്‍ക്ക മികച്ച പരിഗണന നല്‍കി മികച്ച സേവനം കാഴ്ചവെയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments