
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ചവരെ പിടികൂടാന്‍ ആദായ നികുതി വകുപ്പ് നടപടികള്‍ ശക്തമാക്കുന്നതിന്റെ പശ്ചാത്തലത്തിൽ നവംബർ 8 ന് ശേഷം വാഹനം വാങ്ങിയവരുടെ വിവരങ്ങളും ആദായനികുതി വകുപ്പ് പരിശോധിക്കുന്നു. നവംബര്‍ മാസത്തിലെ വന്‍ നിക്ഷേപവും വിറ്റു വരവും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
നവംബര്‍ മാസത്തില്‍ പതിവിലും കൂടുതല്‍ നിക്ഷേപങ്ങളും കാര്‍ വിറ്റുവരവുമുള്ള കാര്‍ ഡീലര്‍മാര്‍ക്ക് ഇക്കാര്യം സമ്പാദിച്ച നോട്ടീസ് അയച്ചിട്ടുണ്ട്. ഡീലര്‍മാരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പരിശോധിച്ച ശേഷം നവംബര്‍ എട്ടു മുതല്‍ കാര്‍ വാങ്ങിയവര്‍ക്ക് ജനുവരി ഒന്നു മുതല്‍ നോട്ടീസ് അയച്ചു തുടങ്ങും.
Post Your Comments