ന്യൂഡല്‍ഹി: പുതുതായി രൂപകല്‍പന ചെയ്ത 100 രൂപാ നോട്ടുകളുടെ അച്ചടി അടുത്ത ഏപ്രില്‍ മാസത്തിൽ ആരംഭിക്കും. 200 രൂപാ നോട്ടിന്റെ അച്ചടി പൂര്‍ത്തിയ ശേഷമായിരിക്കും 100 രൂപ നോട്ടിന്റെ അച്ചടി ആരംഭിക്കുക. പുതിയ നോട്ടിന്റെ വലിപ്പത്തില്‍ വ്യത്യാസം വരുത്തിയിട്ടില്ല. പഴയ നോട്ടുകൾ ഘട്ടം ഘട്ടമായി മാത്രമേ പിൻവലിക്കുകയുള്ളു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് രാജ്യത്ത് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ച് ഉത്തരവ് ഇറക്കിയത്. തുടര്‍ന്ന് 2000ത്തിന്റെ നോട്ടുകളും പുതുതായി രൂപകല്‍പന ചെയ്ത 50ന്റെയും 200ന്റെയും 500ന്റെയും നോട്ടുകളും വിനിമയത്തിലെത്തിയിരുന്നു.
Post Your Comments