മുംബൈ: ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍റെ നിരോധനത്തോടു ബന്ധപ്പെട്ട് ഡൽഹി യു എ പി എ ട്രൈബൂണൽ പുറപ്പെടുവിച്ച നോട്ടീസ് ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ അഭിഭാഷകർക്ക് കൈമാറി. ചാവേറിനെ പ്രോത്സാഹിപ്പിക്കുന്നു, മത വിദ്വേഷമുണ്ടാക്കുകയും വിഭാഗീയത സൃഷ്ടിക്കുകയും ചെയ്യുന്നു, യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു, തുടങ്ങിയ കാരണങ്ങൾ ഗുരുതരമായ കുറ്റമായി കാണുന്നു .
ഒപ്പം കേരളത്തിൽ നിന്നുള്ള 21 യുവാക്കളെ കാണാതായതടക്കമുള്ള അഞ്ചോളം കേസുകളിൽ നവംബര്‍ 17നാണ് യു.എ.പി.എ നിയമപ്രകാരം ഐ.ആര്‍.എഫിനെ നിരോധിച്ചു കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ആരോപണങ്ങളിൽ കഴമ്പുണ്ടോയെന്നന്വേഷിച്ചതിനു ശേഷമാണ് ട്രൈബൂണൽ തീരുമാനം എടുക്കുക. ഇതിന്റെ മുന്നോടിയായാണ് നോട്ടീസ് കൈമാറിയത്.
Post Your Comments