
കുവൈറ്റ് സിറ്റി : കുവൈറ്റ് കോടതി 15 വര്‍ഷം തടവ് വിധിച്ച മലയാളിയെ അപ്പീല്‍ കോടതി വെറുതെ വിട്ടു.ഭക്ഷണപ്പൊതിയില്‍ നിന്ന് ലഹരി പദാർത്ഥം കണ്ടത്തെിയതിനെ തുടര്‍ന്നാണ് പെരുമ്പാവൂര്‍ വല്ലംകര പി.എസ്. കബീറിനെ അറസ്റ്റ് ചെയ്തത്.2015 നവംബര്‍ 20ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി കുവൈറ്റിലെത്തിയ കബീറിന്‍െറ ലഗേജില്‍നിന്ന് സംശയാസ്പദമായി 100 ഗ്രാം ലഹരിവസ്തു കണ്ടത്തെിയതിനെ തുടർന്ന് ആന്റി നാര്‍ക്കോട്ടിക് വിഭാഗം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കുവൈത്തിലെ അഹമ്മദിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന കബീര്‍ അവധിക്ക് നാട്ടില്‍ വന്നു മടങ്ങുമ്പോഴായിരുന്നു സംഭവം. കുവൈത്തില്‍ ജോലി ചെയ്യുന്ന പോഞ്ഞാശേരി സ്വദേശിക്ക് നല്‍കാനായി ബന്ധുക്കള്‍ കൊടുത്തുവിട്ട പൊതിയിൽ നിന്നാണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്.കേസില്‍ 2016 ജൂണ്‍ ആറിന് ഫസ്റ്റ് കോടതി ഇദ്ദേഹത്തിന് 15 വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും വിധിച്ചിരുന്നു.അയല്‍വാസി തന്നയച്ച പൊതിയിലെന്താണെന്ന് അറിയാതെയാണ് കൊണ്ടുപോയതെന്നും ഭര്‍ത്താവിന്‍െറ നിരപരാധിത്വം തെളിയിക്കണം എന്നും ആവശ്യപ്പെട്ട് ഇദ്ദേഹത്തിന്‍െറ ഭാര്യ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.ഞായറാഴ്ച രാവിലെ കേസ് പരിഗണിച്ച അപ്പീല്‍ കോടതി കബീര്‍ നിരപരാധിയാണെന്ന് തെളിഞ്ഞതിനെ തുടർന്ന് വെറുതെ വിടാന്‍ ഉത്തരവിടുകയായിരുന്നു.
Post Your Comments