KeralaNews

സർക്കാരിനെതിരെ കുമ്മനം ഉപവാസസമരത്തിന് ഒരുങ്ങുന്നു

തിരുവനന്തപുരം. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സെക്രട്ടറിയേറ്റ് നടയില്‍ ഏകദിന ഉപവാസ സമരം നടത്താൻ ഒരുങ്ങുന്നു. മുടങ്ങിയ റേഷന്‍ പുന:സ്ഥാപിക്കുക, പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, ദളിത് പീഡനങ്ങള്‍ക്ക് തടയിടുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസ സമരം നടത്തുക.

ബിജെപി എംഎല്‍എ ഒ രാജഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 29 വ്യാഴാഴ്ച്ച രാവിലെ 10 മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് ഉപവാസസമരം.കുമ്മനത്തിന് പിന്തുണയുമായി ജില്ലാ തലങ്ങളിലും ബിജെപി ഐക്യദാര്‍ഡ്യ ഉപവാസം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button