Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNews

നീണ്ട ഇടവേളക്ക് ശേഷം ചുംബന സമര നായകനും നായികയും ഫേസ്ബുക്കിൽ: നേരിടേണ്ടി വന്നത് അസഭ്യവർഷം

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ ചുംബന സമരത്തിന് ചുക്കാൻ പിടിച്ച രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരും വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു. ഇരുവരും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിരിക്കുകയാണ്.ഇവര്‍ രണ്ടുപേരും ജാമ്യത്തിലിറങ്ങിയിട്ട് മാസങ്ങളായിരുന്നെങ്കിലും പൊതു ഇടങ്ങളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. 2015 നവംബര്‍ 17ന് ഫെയ്‌സ്ബുക്കില്‍ അവസാന പോസ്റ്റിട്ട രാഹുല്‍ പശുപാലന്‍ ഒരുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കഴിഞ്ഞ ദിവസം രശ്മിയുമായി നിൽക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ പോസ്റ്റ് കണ്ടവർ അസഭ്യങ്ങളും രശ്മിയുടെ നഗ്ന ഫോട്ടോകളും ആണ് കമന്റായി ഇട്ടിരിക്കുന്നത്.അതേസമയം രാഹുലിനേയും രശ്മിയേയും പിന്തുണച്ചും കമന്റുകള്‍ വന്നു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നും ഭാര്യയെ കൂട്ടിക്കൊടുക്കാത്തവര്‍ക്ക് ധൈര്യമായി തെറി പറയാമെന്നും കമൻറ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.ചുംബന സമരത്തിലൂടെയാണ് രശ്മിയും രാഹുലും സോഷ്യല്‍ മീഡിയയിൽ സജീവമായത്. പിന്നീട് കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ തുടങ്ങിയ ഫെയ്‌സ്ബുക്ക് പേജിനെ കുറിച്ചുള്ള അന്വേഷണമാണ് ഇടനിലക്കാരായ രാഹുലും രശ്മിയും ഉൾപ്പെട്ട ഓണ്‍ലൈന്‍ പെണ്‍ വാണിഭ സംഘത്തിലേക്ക് നയിച്ചത് .ഇതേ തുടർന്നാണ് ഇരുവരും അറസ്റ്റിലായത്.തുടർന്ന് നീണ്ട ഇടവേളക്ക് ശേഷമാണ് സമൂഹ മാധ്യമങ്ങളിൽ ഇരുവരും തമ്മിലുള്ള സെൽഫി പോസ്റ്റ് ചെയ്തുകൊണ്ടുള്ള കടന്നു വരവ്.

 

 

shortlink

Related Articles

Post Your Comments


Back to top button