KeralaLatest NewsNewsIndia

സഖാക്കൾ ചുംബന സമരവും ആർത്തവ കവാടങ്ങളും പണിത് ഇപ്പോൾ കപ്പിൾ ഷെയറിംഗിൽ എത്തി നിൽക്കുന്നു: ലസിത പാലയ്ക്കൽ

'പങ്കാളികളെ വെച്ചുമാറുന്നത് സമൂഹത്തിലേയ്ക്ക് കൊണ്ട് വന്നത് രാഹുൽ പശുപാലനും രശ്മി നായരും, ഡി.വൈ.എഫ്.ഐ നടത്തുന്ന ക്യാംപയിനുകൾ പവിത്രമായി കണ്ടിരുന്ന കുടുംബ സങ്കൽപ്പത്തിന് എതിര്': ആരോപണവുമായി ലസിത പാലയ്ക്കൽ

കോട്ടയം: കേരളത്തെ ഞെട്ടിച്ച് കൊണ്ട് സംസ്ഥാനത്ത് വീണ്ടും പങ്കാളികളെ കൈമാറുന്ന സംഘം. മുൻപ് ഷെയർ ചാറ്റിങ് വഴി പങ്കാളികളെ കൈമാറിയ കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സംഘത്തിനെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ, ഇത്തരം പങ്കാളികളെ കൈമാറുന്നത് പോലെയുള്ള നീചമായ കുറ്റകൃത്യങ്ങൾ സമൂഹത്തിലേയ്ക്ക് കൊണ്ട് വന്നത് രാഹുൽ പശുപാലനും രശ്മി നായരും ആണെന്ന ആരോപണവുമായി ലസിത പാലയ്ക്കൽ രംഗത്ത്.

Also Read:‘തെന്നിന്ത്യയിലെ ഏറ്റവും ധീരവ്യക്തിത്വം, വിപ്ലവകാരിയാണ് പാർവതി’: ഈ സർക്കാരിനെ സ്ത്രീപക്ഷ സർക്കാർ എന്ന് പറയരുത്,കുറിപ്പ്

ചുംബന സമരവും ആർത്തവ കവാടങ്ങളും പണിത് ഉയർത്തിയ സഖാക്കളുടെ നവോത്ഥാന മൂല്ല്യങ്ങൾ കപ്പിൾ ഷെയറിംഗ് ആയി മാറിയിരിക്കുന്നുവെന്നും കേരളത്തിന്റെ സാമൂഹിക ബോധം, കുടുംബങ്ങളുടെ കെട്ടുറപ്പ് എല്ലാം തകർത്തതിൽ കമ്മ്യൂണിസത്തിന്റെ പങ്ക് കേരളം തിരിച്ചറിഞ്ഞില്ലെങ്കിൽ അരോചികാവസ്ഥയിലേയ്ക്ക് ഈ നാട് പോകുമെന്നും ലസിത പാലയ്ക്കൽ ഫേസ്‌ബുക്കിൽ കുറിച്ചു. കോളേജുകൾ കേന്ദ്രീകരിച്ച് ഡി.വൈ.എഫ്.ഐ നടത്തുന്ന ക്യാംപയിനുകൾ പവിത്രമായി കണ്ടിരുന്ന കുടുംബ സങ്കൽപ്പത്തിന് എതിരാണെന്നും കുട്ടികളുടെ സാംസ്കാരിക ബോധവും, ചിന്താശേഷിയും, സാമൂഹിക പ്രതിബദ്ധതയും സംഘടന തകർക്കുന്നുവെന്നും ആരോപിച്ച ലസിത പാലയ്ക്കൽ, കുത്തഴിഞ്ഞ രീതിയിലുള്ള ജീവിതം കുട്ടികളെ പഠിപ്പിക്കുന്നത് ഡി.വൈ.എഫ്.ഐ ആണെന്നും പറഞ്ഞു.

‘ആവിഷ്കാര സ്വാതന്ത്യം എന്ന പേരിന്റെ മറവിൽ ഇവർ ചെയ്തു കൊണ്ടിരിക്കുന്ന ഓരോ പ്രവർത്തികളും യുവതലമുറയെ വഴിതെറ്റിക്കുന്നു. ഇന്ന് ക്യാംപസുകൾ കേന്ദ്രീകരിച്ച് ഡ്രഗ്സ് ഒഴുകുകയാണ്. ഡ്രഗ്സ് കേരളത്തിൽ സജീവമായി. പങ്കാളികളെ വെച്ചുമാറുന്നത് പോലെയുള്ള നീചമായ കുറ്റകൃത്യങ്ങൾ സമൂഹത്തിലേയ്ക്ക് കൊണ്ട് വന്നത് രാഹുൽ പശുപാലനും രശ്മി നായരും ആണ്. ഇവർക്ക് എല്ലാവിധ പിന്തുണയും നൽകിയത് ഇടത് ബുദ്ധിജീവികളാണ്. സമൂഹത്തിന്റെ ഇടയിലേയ്ക്കുള്ള ഇവരുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിക്കുക. ഓൺലൈൻ വഴി ഇവർ നടത്തുന്ന ലൈംഗിക കച്ചവടങ്ങൾക്ക് പോലീസ് നടപടി എടുക്കുക’, ലസിത പാലയ്ക്കൽ ഫേസ്‌ബുക്കിൽ കുറിച്ചു.

ലസിത പാലയ്ക്കലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

സിപിഎമ്മിന്റെ നവോത്ഥാന മുഖം , കോളേജുകൾ കേന്ദ്രീകരിച്ച് ഡി.വൈ.എഫ്.ഐ വരച്ച് കാട്ടിയത് സമൂഹത്തിലേയ്ക്ക് ഇറങ്ങിയിരിക്കുന്നു. ചുംബന സമരവും , ആർത്തവ കവാടങ്ങളും പണിത് ഉയർത്തിയ സഖാക്കളുടെ നവോത്ഥാന മൂല്ല്യങ്ങൾ കപ്പിൾ ഷെയറിംഗ് ആയി മാറിയിരിക്കുന്നു. Wife Shairing, Wife Swapping എന്നാണ് ഈ പുരോഗമനവാദികളുടെ ആശയത്തിന്റെ പേര്. കേരളത്തിന്റെ സാമൂഹിക ബോധം, കുടുംബങ്ങളുടെ കെട്ടുറപ്പ് എല്ലാം തകർത്തതിൽ കമ്മ്യൂണിസത്തിന്റെ പങ്ക് കേരളം തിരിച്ചറിഞ്ഞില്ലെങ്കിൽ അരോചികാവസ്ഥയിലേയ്ക്ക് ഈനാട് പോകും. വികലമായ ആശയങ്ങൾ സ്കൂൾ തലം മുതൽ അടിച്ചേൽപ്പിക്കുകയാണ് DYFI , SFI മുതലായുള്ള ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ .
DYFI യാണ് ഇവരിൽ മുൻപന്തിയിൽ .കോളേജുകൾ കേന്ദ്രീകരിച്ച് DYFI നടത്തുന്ന ക്യാംപയിനുകൾ പവിത്രമായി കണ്ടിരുന്ന കുടുംബ സങ്കൽപ്പത്തിന് എതിരാണ്. പഴയ കാലങ്ങളിൽ ഒരു സ്കൂളിലും, കോളേജുകളിലും കണ്ടിട്ടില്ലാത്ത രീതിയിൽ ചിത്രങ്ങൾ വരച്ചും , സെമിനാറുകൾ സംഘടിപ്പിച്ചും DYFI കുട്ടികളുടെ സാംസ്കാരിക ബോധവും, ചിന്താശേഷിയും, സാമൂഹിക പ്രതിബദ്ധതയും തകർക്കുന്നു. കുത്തഴിഞ്ഞ രീതിയിൽ ജീവിക്കുന്ന ജീവിതം ഇവരാണ് കുട്ടികളെ പഠിപ്പിക്കുന്നത്.

ആവിഷ്കാര സ്വാതന്ത്യം എന്ന പേരിന്റെ മറവിൽ ഇവർ ചെയ്തു കൊണ്ടിരിക്കുന്ന ഓരോ പ്രവർത്തികളും യുവതലമുറയെ വഴിതെറ്റിക്കുന്നു. ഇന്ന് ക്യാംപസുകൾ കേന്ദ്രീകരിച്ച് Drugs ഒഴുകുകയാണ്. സമൂഹത്തിൽ Drugs ന്റെ ഉപയോഗം എല്ലാ തലത്തിലുള്ള ആളുകളിലേയ്ക്കും എത്തികഴിഞ്ഞു. Drugs Party കൾ കേരളത്തിൽ സജീവമായി. നവോത്ഥാനം എന്ന പേരിൽ വികലമായ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നവർ ഒരു കാര്യം ചിന്തിക്കുക .നിങ്ങളുടെ മാതാപിതാക്കൾ ഈ സമൂഹത്തിൽ ജീവിച്ച് വളർന്നവരാണ് .ഒരു മാതാപിതാക്കളും മക്കളെ തോന്നിയ രീതിയിൽ വളർത്താൻ താത്പര്യപെടില്ല. വളർന്ന് വരുന്ന തലമുറയ്ക്ക് സാമൂഹിക ബോധം നഷ്ടപ്പെടുന്ന രീതിയിൽ നിങ്ങൾ അടിച്ചേൽക്കുന്ന ഈ ആശയങ്ങൾ വരും തലമുറയെ തകർത്തെറിയും. കേരളം എന്നും സാമൂഹിക പ്രതിബദ്ധയ്ക്ക് മുൻതൂക്കം നൽകിയ മണ്ണാണ്. ഈ അവസ്ഥയിലേയ്ക്ക് കേരളത്തെ തള്ളിവിട്ടതിൽ ഇടതുപക്ഷ പുരോഗമന വാദികൾക്കും , പ്രസ്ഥാനങ്ങൾക്കും ഉള്ള പങ്ക് വളരെ വലുതാണ്. ജീവിക്കാനുള്ള സ്വാതന്ത്യം എല്ലാവർക്കും ഉണ്ട് . Wife Sharing പോലെയുള്ള നീചമായ കുറ്റകൃത്യങ്ങൾ സമൂഹത്തിലേയ്ക്ക് കൊണ്ട് വന്നത് രാഹുൽ പശു പാലനും , രശ്മി നായരും ആണ് . ഇവർക്ക് എല്ലാവിത പിൻതുണയും നൽകിയത് ഇടത് ബുദ്ധിജീവികളാണ്. ഇവരുടെ ഒക്കെ സമൂഹത്തിന്റെ ഇടയിലേയ്ക്കുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിക്കുക. Online Platform ഉപയോഗിച്ച് ഇവർ നടത്തുന്ന ലൈംഗിക കച്ചവടങ്ങൾക്ക് പോലീസ് നടപടി എടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button