കൊല്ലം: ആത്മഹത്യാ ഭീഷണി മുഴക്കി ഫേസ്ബുക്കിലൂടെ യുവതിയുടെ വീഡിയോ സന്ദേശം. എന്റെ ജീവിത സാഹചര്യം കൊണ്ട് എനിക്ക് ഒരാളുമായി അടുക്കേണ്ടി വന്നു. ഒടുവിൽ ഭർത്താവിന്റെ സുഹൃത്തായ അയാൾ എന്നെ ചതിച്ചു. എന്റെ സ്വകാര്യ വീഡിയോകൾ പ്രചരിക്കുന്നുണ്ട് . താൻ ചതിക്കപ്പെട്ടിരിക്കുകയാണെന്നും ഇനി ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ലെന്നും യുവതി പറയുന്നു.
ചതിയിലൂടെ എന്റെ മാനവും സ്വർണവും പണവും കവർന്നു. എല്ലാം കഴിഞ്ഞ് തന്നെ വഴിയില്‍ ഉപേക്ഷിച്ചിട്ടും അയാള്‍ തന്റെ ശരീരത്തിനായി ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു. എന്റെ ഫോണിൽ സൂക്ഷിച്ചിരുന്ന സ്വകാര്യ വീഡിയോകളാണ് അയാൾ സ്വന്തമാക്കി തന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്നതെന്നും അവർ പറയുന്നു. നിങ്ങള്‍ ഈ വീഡിയോ കാണുന്ന നിമിഷം ഞാന്‍ മരിച്ചിട്ടുണ്ടാവും. എന്റെ മരണത്തിന്റെ ഉത്തരവാദി നസീര്‍ കാഞ്ഞിപ്പുഴ എന്നയാള്‍ ആയിരിക്കുമെന്നും എന്റെ മരണത്തിന്റെ ശാപം അവനെ പിന്തുടരുമെന്നും അവനെ വെറുതെ വിടരുതെന്നും യുവതി പറയുന്നു. ഈ വീഡിയോ എപ്പോള്‍ പോസ്റ്റ് ചെയ്തതാണെന്ന് വ്യക്തല്ല. യുവതിയെ രക്ഷിക്കണമെന്ന് കാണിച്ച് നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
https://youtu.be/FNxyWbNQdhY
Post Your Comments