India

രാഹുല്‍ പുറത്തു വിട്ട സഹാറ പട്ടിക : പ്രതികരണവുമായി ഷീല ദീക്ഷിത്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി സഹാറ ഗ്രൂപ്പില്‍ നിന്നും കോഴവാങ്ങിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തുവിട്ട പട്ടികയെ തള്ളിപറഞ്ഞ് ഷീലാ ദീക്ഷിത്ത്. പട്ടികയില്‍ പണം വാങ്ങിയവരില്‍ ഷീലാ ദീക്ഷിത്തിന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ ആരോപണങ്ങളെല്ലാം ഞാന്‍ തള്ളി കളയുന്നു. യു.പിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ദീക്ഷിത്ത് പറഞ്ഞു. മാത്രമല്ല കോണ്‍ഗ്രസ് പുറത്തുവിട്ട സഹാറ പട്ടിക തന്നെ അശ്ചര്യപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.

”എല്ലാം കുപ്രചാരണങ്ങളാണ്. ഈ ആരോപണങ്ങളില്‍ ഒരുതരി പോലും സത്യമില്ല. പട്ടികയില്‍ നിരവധി പേരുകള്‍ ഉണ്ട്. ഷീലാ ദീക്ഷിതിനെ മാത്രം നിങ്ങള്‍ ശ്രദ്ധിക്കുന്നതെന്താണ് ഇങ്ങനൊരു കാര്യം ഞാന്‍ ഓര്‍ക്കുന്നതു പോലുമില്ല. മറ്റ് മുഖ്യമന്ത്രിമാരുടെ പേരും അതിലുണ്ട്. അവരെ കുറിച്ച് എന്താണ് സംസാരിക്കാത്തത് എന്തുകൊണ്ട് ഷീല ദീക്ഷിത്ത് മാത്രം”- അവര്‍ ചോദിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button